കോവളം: കഴിഞ്ഞ ജനുവരി 12-ന് കോവളം ഹവ്വാബീച്ചിൽ അടിഞ്ഞത് തിമിംഗിലത്തിന്റെ വിസർജ്യവസ്തുവായ ആംബർ ഗ്രീസല്ലെന്ന് സ്ഥിരീകരിച്ചതായി വനംവകുപ്പ് അധികൃതർ. നീലത്തിമിംഗിലത്തിന്റെ ശരീരത്തിലുണ്ടാകുന്ന വിസർജ്യവസ്തുവിന് സമാനമായ വസ്തുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.കോവളം തീരത്തടിഞ്ഞിരുന്ന വസ്തുവിനെ രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് അംബർഗ്രീസല്ലെന്ന് സ്ഥിരീകരിച്ചതായി പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ ഷാജി ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് ബന്ധപ്പെട്ട വനം വകുപ്പ് അധികൃതർക്ക് കഴിഞ്ഞ ദിവസം കൈമാറി.