മകളുടെ ചിത്രം ഉപയോഗിച്ച് രോഗിയെന്ന് പ്രചരണം; 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

IMG_11022022_155903_(1200_x_628_pixel)

 

വർക്കല:സ്വന്തം മകളുടെ ഫോട്ടോ വെച്ച് ക്യാൻസർ രോഗിയും അനാഥയുമാണന്ന് സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ വർക്കല താഴേ വെട്ടൂർ ചിറ്റിലക്കാട്ട് റാഷിദ, ഭർത്താവ് ബൈജു നസീർ എന്നിവർ അരീക്കാട് പോലീസിൻ്റെ പിടിയിൽ .പതിനൊന്ന് ലക്ഷം രൂപയാണ് അരീക്കോട് സ്റ്റേഷൻ പരിധിയിലെ യുവാവിൽ നിന്ന് തട്ടിയെടുത്തത്.അനാഥയും ക്യാൻസർ രോഗിയുമാണന്ന് തെറ്റിദ്ധരിപ്പിച്ച് അരീക്കോട് സ്റ്റേഷൻ പരിധിയിലെ യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയ കേസിലാണ് ബൈജു നസീർ, ഭാര്യ റാഷിദ എന്നിവരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയതത്. റാഷിദ അവരുടെ മകളുടെ ഫോട്ടോ വെച്ച് ഫൈയ്സ് ബുക്കിൽ എകൗണ്ട് തുടങ്ങി. ഇതിലൂടെ താൻ അനാഥയാണന്നും ക്യാൻസർ രോഗിയാണന്നും പ്രചരിപ്പിച്ചു. പിതാവ് ഉപേക്ഷിച്ച് പോയന്നും മാതാവ് മരിച്ച് പോയന്നും എറണാകുളത്ത് അനാഥാലയത്തിലാണ് താമസമെന്നുമാണ് വിശ്വസിപ്പിച്ചത്. അലിവ് തോന്നിയ യുവാവ് ഒരു വർഷത്തിനിടെ പതിനൊന്ന് ലക്ഷം രൂപ എകൗണ്ടിലേക്ക് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇവർ പലരെയും ഇതേ നിലയിൽ പറ്റിച്ചതായും ആർഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചതന്നും അരീക്കോട് പോലീസ് പറഞ്ഞു.എസ്.പി സുജിത് ദാസിൻ്റെയും ഡിവൈഎസ്പി അഷ്റഫിൻ്റെയും നിർദേശത്താൽ
എസ്.ഐ അഹമ്മദ് , എ.എസ് ഐ രാജശേഖരൻ , വനിത പോലീസ് അനില എന്നിവരാണ് വർക്കലയിൽ എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!