വർക്കല:തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി രാശിത്ത് വി. റ്റിയുടെ മേൽനോട്ടത്തിൽ വർക്കല ക്ലിഫ് റിസോർട്ടിൽ പരിശോധന നടത്തിയതിൽ 7.360 കിലോ കഞ്ചാവ്, 0.9 ഗ്രാം എംഡിഎംഎ ,കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ്സ്, എംഡിഎംഎ സൂക്ഷിക്കുന്നതിനുള്ള പൗച് എന്നിവ കണ്ടെത്തുകയും കഞ്ചാവ് എംഡിഎംഎ എന്നിവ വിപണനം നടത്തിയിരുന്ന ,മാവിൻമൂട് സ്വദേശി ഷൈജു @ സഞ്ജു, ( 37), മുണ്ടയിൽ സ്വദേശി വിഷ്ണു (25) , ശ്രീനിവാസപുരം സ്വദേശി നാദിർഷാ@ നാച്ച്(23) ശ്രീനിവാസപുരം സ്വദേശി സലിം ( 18) ഓടയം സ്വദേശി സൽമാൻ ( 30) കുറമണ്ഡൽ സ്വദേശി നിഷാദ് ( 21) വട്ടച്ചാൽ സ്വദേശി കൃഷ്ണ പ്രിയ ( 21 ) മണ്ണാറ സ്വദേശി ആഷിഖ് ( 23) കുറഞ്ഞിലക്കാട് സ്വദേശി സൽമാൻ ( 27) ഭൂതകുളം സ്വദേശി സന്ദേശ് (25) എന്നിവരെ അറസ്റ്റ് ചെയ്തു
പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലയിൻകീഴ് ശാന്തൻപാറയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന പുലവെന്നിയൂർകോണം സ്വദേശി നന്ദു കൃഷ്ണൻ (23) എന്നയാളെയും 1.25 കിലോ കഞ്ചാവും മോട്ടോർ സൈക്കിൾ കണ്ടെത്തിയിട്ടുള്ളതാണ്. വർക്കല ഐ എസ് എച്ച് ഒ വി എസ് പ്രശാന്ത് മലയിൻകീഴ് ഐ എസ് എച്ച് ഒ സൈജു എ വി ഡാൻസാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ, ദിലീപ്, ബിജു, സുനിൽ രാജ്, അനൂപ്, ഷിജു, വിജീഷ്, സുനിൽ ലാൽ, നവിൽ രാജ് സുധികുമാർ, ഷിബുകുമാർ, അലക്സ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും മൂന്ന് മോട്ടോർ സൈക്കിളും ഒരു കാറും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്