തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം. നാളെ പൊലീസ് ഇവിടെ തെളിവെടുക്കും. കൊലപാതകത്തിന് ശേഷം ഉടൻ തന്നെ രാജേന്ദ്രൻ വസ്ത്രവും മാറിയിരുന്നു. കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും , കൊലയ്ക്കുപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തിൽ ഉപേക്ഷിച്ചു. മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് യാത്ര ചെയ്തതെന്നും രാജേന്ദ്രൻ മൊഴി നൽകിയതായാണ് വിവരം. ഇന്നാണ് രാജേഷ് എന്ന് വിളിപ്പേരുള്ള തമിഴ്നാട് സ്വദേശി രാജേന്ദ്രൻ പിടിയിലായത്.