അമ്പലംമുക്കിലെ കൊലപാതകം; വിനീത പ്രതിയുടെ അഞ്ചാമത്തെ ഇര

IMG_12022022_145200_(1200_x_628_pixel)

തിരുവനന്തപുരം: അമ്പലംമുക്കിലെ വിനീതയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി രാജേന്ദ്രനെ സാക്ഷികൾ തിരിച്ചറിഞ്ഞു. സംഭവ ദിവസം രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്കൂട്ടർ ഡ്രൈവർ, പേരൂർക്കടയിലെ ഓട്ടോ ഡ്രൈവർ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജേന്ദ്രൻ സീരിയൽ കില്ലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.രാജേന്ദ്രൻ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലംമുക്കിലേത്. 2014ൽ തമിഴ്നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാൾ കൊലപ്പെടുത്തി. കവർച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയിൽ രണ്ട് കൊലപാതകങ്ങളും ഇയാൾ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാൾ നടത്തിയത്.

രാജേന്ദ്രനെ തമിഴ്നാട്ടിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പേരൂർക്കട പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തിയശേഷം വിനീതയിൽ നിന്ന് പ്രതി കവർന്ന സ്വർണമാല പോലീസ് കണ്ടെത്തി. അഞ്ചുഗ്രാമത്തിലെ ഒരു സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ രാജേന്ദ്രൻ ഇത് പണയം വെച്ചിരിക്കുകയായിരുന്നു.ഞായറാഴ്ച നടന്ന അരുംകൊലയ്ക്ക് ശേഷം തിങ്കളാഴ്ച ഈ സ്ഥാപനത്തിൽ എത്തിയ പ്രതി തൊണ്ണൂറ്റി അയ്യായിരം രൂപയ്ക്ക് ആയിരുന്നു മാല പണയം വച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!