തിരുവനന്തപുരം: ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഭരണ സമിതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 കോടി രൂപയുടെ ധന സഹായത്തിന്റെ തിരിച്ചടവിന് ഇളവുകള്‍ വേണമെന്ന് ക്ഷേത്ര ഭരണ സമിതി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഗ്രാന്‍റുകള്‍ കാലാനുസൃതമായി പുനര്‍ നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
നിലവറകളില്‍ അമൂല്യ നിധി ശേഖരം സൂക്ഷിക്കുന്നതാണ് ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം. എന്നാൽ പുതിയ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭരണ സമിതി. ഒരു മാസം ഒന്നേകാല്‍ കോടി രൂപയാണ് ക്ഷേത്രം നടത്തിപ്പിനുള്ള ചെലവ്. പ്രതിദിനം ശരാശരി നാല് ലക്ഷം രൂപയെങ്കിലും വരുമാനമുണ്ടെങ്കിലേ ക്ഷേത്രത്തിന് പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാനാവൂ.