നഗരൂർ : നഗരൂരിൽ ഡിവൈഎഫ്ഐ -ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം. 4 പേർക്ക് പരിക്ക്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. കുറച്ചുനാൾ മുമ്പ് ക്ഷേത്രോത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് ഇപ്പോൾ അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. അന്ന് ഡി.വൈ.എഫ് ഐയിൽ പ്രവർത്തിച്ചിരുന്ന ശംഭു പിന്നീട് ബിജെപിയിലേക്ക് മാറി. അതു സംബന്ധിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത് എഎന്നാണ് റിപ്പോർട്ട്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു