തിരുവനന്തപുരം: മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി. ഇന്നലെ രാത്രി 10ഓടെ പൊട്ടക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. പേരൂർക്കട സ്വദേശികളായ സൂരജ്, വിനോദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് പട്ടത്തേക്ക് വരികയായിരുന്ന ഇവരുടെ സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കാർ സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് ഫയർഫോഴ്സെത്തി റോഡിൽ വെള്ളംചീറ്റി അപകട സാദ്ധ്യത ഒഴിവാക്കി.