നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ യുവതിയുടെ മാല കവർന്നു. ബൈക്കിലെത്തിയ ഇരുവർ സംഘമാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ വ്ലാങ്ങാമുറിയിൽ നിന്ന് കളത്തിലേക്കു പോകുന്ന റോഡിൽ, വ്ലാങ്ങാമുറി വാടപ്ലാവിള വീട്ടിൽ സന്ധ്യ ജയകുമാറിന്റെ മാല പൊട്ടിച്ചു കവർന്നത്. കളിയിക്കാവിളയിൽ ബന്ധുവിന്റെ വീടിന്റെ പാലുകാച്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ കുട്ടികൾക്കൊപ്പം കാറിൽ കയറുന്നതിനിടെയാണ് സംഭവം