തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവ നേർച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം തുടങ്ങി. പണ്ടാര ഓട്ടം നിൽക്കുന്ന ബാലൻ ക്ഷേത്രനടയിലെ പള്ളിപ്പലകയിൽ 7 നാണയം സമർപ്പിച്ച് കുത്തി ഓട്ടം വ്രതം ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തെ പോലെ പണ്ടാര ഓട്ടം മാത്രമാണ് ഇക്കൊല്ലവും. മുൻ കാലങ്ങളിൽ ആയിരത്തിലേറെ ബാലന്മാരാണ് ദേവിയുടെ അനുഗ്രഹത്തിനായി ക്ഷേത്രത്തിൽ താമസിച്ച് വ്രതം നോറ്റിരുന്നത്. ഇത്തവണ കുത്തിയോട്ടവും എഴുന്നള്ളത്തും ആചാരം മാത്രമായി നടത്തുന്നതി നാൽ ക്ഷേത്രം ചുമതലപ്പെടുത്തിയ ഒരു കുട്ടി മാത്രമാണ് വ്രതം നോൽക്കുന്നത്.