വലിയതുറ: വളർച്ചയെത്താതെ പ്രസവിച്ച ശിശുവിന്റെ മൃതദേഹം കരിയിലകൾക്കിടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി.റിമാൻഡിലായ യുവതിയുടെ സുഹൃത്തിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.വള്ളക്കടവ് സ്വദേശി മുസ്തഫയെ(24) ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം.
മുറിക്കുള്ളിലിരുന്ന് വളർച്ചയെത്താത്ത കുഞ്ഞിനെ ബക്കറ്റിനുള്ളിൽ പ്രസവിച്ചശേഷം യുവതി താൻ താമസിക്കുന്ന വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിനു സമീപത്തെ കരിയിലകൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.