വിഴിഞ്ഞം: കനത്ത മഴയിൽ നിർമാണം നടക്കുന്ന മുക്കോല-കാരോട് ബൈപ്പാസിലെ തെങ്കവിള ഭാഗത്ത് സ്ലാബ് ഇളകി.ശനിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലാണ് സ്ലാബ് ഇളകി മണ്ണും വെള്ളവും പുറത്തേയ്ക്ക് ഒഴുകിയത്. തറനിരപ്പിൽനിന്ന് 20 അടിയിലേറെ പൊക്കത്തിൽ സ്ളാബുകൾ അടുക്കി അതിനുള്ളിൽ മണ്ണ് നിറച്ചാണ് റോഡ് നിർമാണം.കോട്ടുകാൽ പഞ്ചായത്തിലെ തെങ്കവിള ഒന്നാം പാലത്തിനും പുന്നക്കുളം എൻ.എസ്.എസ്. കരയോഗ മന്ദിരത്തിനും നടുവിൽ റോഡ് നിർമിക്കുന്ന ഭാഗത്താണ് സ്ലാബിളകി വെള്ളവും മണ്ണും പുറത്തേയ്ക്ക് ഒഴുകിയത്.