കാരക്കോണം: തുറ്റിയോട്ട്കോണം കുളത്തിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്.ഷർട്ടുമാത്രം ധരിച്ചനിലയിലുള്ള മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.വെള്ളറട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.