തിരുവനന്തപുരം: അമ്പലമുക്കിൽ വിനീതയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള ആളാണെന്ന് പൊലീസ്. വിനീതയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വച്ച പണം ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി ഇയാൾ വിനിയോഗിച്ചെന്നും പൊലീസ് പറയുന്നു. പ്രതി ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയും എംബിഎക്കാരനുമാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഓൺലൈൻ ട്രേഡിങ്ങിലും താൽപര്യമുണ്ടെന്നു ചോദ്യം ചെയ്യലിനിടെ രാജേന്ദ്രൻ പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും പൊലീസ് പറയുന്നു.