തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് കൂറ്റൻ ഉടുമ്പൻ സ്രാവ് കരയ്ക്കടിഞ്ഞു. ജീവനുള്ള സ്രാവായിരുന്നു വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞത്. പിന്നീട് മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു. ഇതിന് രണ്ട് ടണ്ണോളം ഭാരംവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.ഇന്ന് ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ് കൂറ്റൻ സ്രാവ് കരക്കടിഞ്ഞത്. വല ദേഹത്ത് കുരുങ്ങിയ നിലയിലായിരുന്നുവെങ്കിലും ഇത് മീൻപിടിത്തത്തിനിടയിൽ കുരുങ്ങിയതല്ലെന്നാണ് വിവരം. ദേഹത്തുണ്ടായിരുന്ന വല നീക്കിയ ശേഷം സ്രാവിനെ തിരികെ കടലിലേക്ക് അയക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് അൽപംകഴിഞ്ഞ് ചത്തു