കാട്ടാക്കട: കെ.എസ്.ആർ.ടി.സി. കാട്ടാക്കട ഡിപ്പോയിൽനിന്നു രണ്ട് സിറ്റി ഷട്ടിൽ സർവീസ് തുടങ്ങി.ദിവസവും രാവിലെ ഏഴിന് കാട്ടാക്കട- ലുലുമാൾ, 7.40- ന് നെയ്യാർഡാം, 8.10-ന് നെയ്യാർഡാം-കാട്ടാക്കട-ലുലുമാൾ, 8.30-ന് ലുലുമാൾ- കിഴക്കേക്കോട്ട-കാട്ടാക്കട, 10-ന് ലുലുമാൾ-കാട്ടാക്കട, 10.20-ന് കാട്ടാക്കട- തിരുവനന്തപുരം- മെഡിക്കൽകോളേജ് ആശുപത്രി, 11.30-ന് കാട്ടാക്കട-ലുലുമാൾ, 11.45-ന് മെഡിക്കൽകോളേജ്-തിരുവനന്തപുരം-കാട്ടാക്കട, 1.30-ന് ലുലുമാൾ-കാട്ടാക്കട, 1.40-ന് കാട്ടാക്കട-നെയ്യാറ്റിൻകര, 2.25-ന് നെയ്യാറ്റിൻകര-കാട്ടാക്കട, 3.20-ന് കാട്ടാക്കട- ലുലുമാൾ, 3.40-ന് കാട്ടാക്കട-കിഴക്കേക്കോട്ട- ലുലുമാൾ, 4.45- ന് ലുലുമാൾ- നെയ്യാർഡാം, 5.10-ന് ലുലുമാൾ-കിഴക്കേക്കോട്ട- കാട്ടാക്കട, 6.45-ന് നെയ്യാർഡാം- കാട്ടാക്കട എന്നിങ്ങനെയാണ് സർവീസുകൾ.ഐ.ബി.സതീഷ് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. കാട്ടാക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം കുമാരി, ഡി.ടി.ഒ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.