മംഗലപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറെ ബൈക്കിൽ പിന്തുടർന്നെത്തിയവർ വഴിയിൽ തടഞ്ഞ് മർദിച്ചു. ചന്തവിള വാർഡ് കൗൺസിലർ ബിനുവിനെയാണ് കണിയാപുരം മസ്താൻമുക്കിൽവെച്ച് ഒരു സംഘം മർദിച്ചത്. കാറിലുണ്ടായിരുന്ന കൗൺസിലറുടെ സുഹൃത്തുക്കൾക്കും അടിയേറ്റു.മസ്താൻമുക്ക് സ്വദേശികളാണ് മർദിച്ചതെന്ന് ബിനു മംഗലപുരം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കാറിൽ വരികയായിരുന്ന കൗൺസിലറെയും മൂന്ന് സുഹൃത്തുക്കളെയുമാണ് ബൈക്കിൽ പിന്തുടർന്നെത്തിയ അഞ്ചംഗസംഘം കമ്പും വടികളുമുപയോഗിച്ച് ആക്രമിച്ചത്. ബിനുവിന്റെ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി