നേമം : മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ വയോധിക മരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് ഹൈസ്‌കൂൾ റോഡ് പണ്ടാരവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഴകമ്മാൾ (82) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്തോടുകൂടിയാണ് സംഭവം. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ബന്ധുക്കളാരും വീട്ടിലില്ലായിരുന്നു. നേമം പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു