തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ തുടരാമെന്ന് ഹൈക്കോടതി ഡിഷവിഷൻ ബെഞ്ച് ഉത്തരവിട്ടു. തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലർ നൽകിയ ഹർജിയിൽ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്. സിൽവർ ലൈനിന്റെ സർവേ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി