തിരുവനന്തപുരം: പ്രണയദിനത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവും വിവാഹിതരായി. ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ.രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇന്ന് തിരുവന്തപുരം, ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്.