ഡയഫ്രം വാൾ 90 ശതമാനം പൂർത്തിയായി; ശംഖുംമുഖം റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ

IMG_14022022_145706_(1200_x_628_pixel)

തിരുവനന്തപുരം: ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് ശംഖുംമുഖത്തേക്കുള്ള തീരദേശ റോഡിന്റെ നിർമ്മാണം അവസാന ഘത്തിൽ. ഡയഫ്രം വാൾ നിർമ്മാണം 90 ശതമാനവും പൂർത്തീകരിച്ചു. ഈ മാസം അവസാനത്തോടെ ഡയഫ്രം വാൾ നിർമ്മാണം പൂർത്തിയാക്കി മാർച്ചിൽ റോഡിന്റെ ഉപരിതലം ടാറിംഗ് ആരംഭിക്കാനാണ് ശ്രമം നടക്കുന്നത്. രണ്ടുവരി പാതയാണ് നിർമ്മിക്കുന്നത്.
നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ശക്തമായ കാറ്റിനെയും തിരയടിയെയും പ്രതിരോധിക്കുന്ന വിധമാണ് ഡയഫ്രം വാളിന്റെ നിർമ്മാണം. 360 മീറ്ററിൽ വലിയതോപ്പ് മുതൽ ആർട്ട് ഗാലറി വരെയുള്ള കടൽത്തീരത്താണ് ഡയഫ്രം വാളിന്റെയും റോഡിന്റെയും നിർമ്മാണം പുരോഗമിക്കുന്നത്. ഡയഫ്രം വാളിനകത്തേക്ക് റോഡിന്റെ ലെവലിൽ മണ്ണിട്ട് നികത്തുന്ന പണിയും ഏകദേശം പൂർത്തിയായി. 245 മീറ്റർ ഡയഫ്രം വാളാണ് ആദ്യം നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കടൽക്ഷോഭ സാദ്ധ്യതകൾ കണക്കിലെടുത്താണ് 115 മീറ്റർ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!