തിരുവനന്തപുരം:പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ-കെഎസ് യു സംഘർഷമുണ്ടായി. എസ് എഫ് ഐ പ്രവർത്തകൻ പ്രണവിന് പരിക്കേറ്റു. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഈ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ
യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച വരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.