കല്ലമ്പലം : കല്ലമ്പലത്ത് 9 വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി രമണൻ(47) നെ യാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 8ന് മാതാപിതാക്കൾ ജോലിക്കു പോയ സമയം ബന്ധുവീട്ടിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ കേക്കു നൽകാമെന്നു പറഞ്ഞ് പ്രതി കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി ഭയന്ന് ആരോടും ഈ വിവരം പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പ്രതി വീണ്ടും കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിക്കുകയും കുട്ടി ഭയന്ന് വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് ഇൻസ്പെട്കർ ഫറോസ്. ഐ, എസ്. ഐ മാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, അനിൽകുമാർ, ജയൻ, എ. എസ്. ഐമാരായ സുനിൽകുമാർ,നജീബ്, എസ്. സി.പി.ഒ മാരായ ഹരിമോൻ, അജിത്കുമാർ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു