ആറ്റുകാലിൽ വൻ ഭക്തജനത്തിരക്ക്

IMG_12022022_182326_(1200_x_628_pixel)

തിരുവനന്തപുരം: ആറ്റുകാൽ ദേവിയെ വണങ്ങാൻ  ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തുന്നത്. തലസ്ഥാന ജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നും സമീപത്തെ കന്യാകുമാരി ജില്ലയിൽ നിന്നും ഭക്തർ ദർശനത്തിനെത്തുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തിന് സമാനമായി ഇത്തവണയും പൊങ്കാല അർപ്പിക്കൽ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ പൊങ്കാല അർപ്പിക്കും.

പുലർച്ചെ ദേവിയെ പള്ളിയുണർത്തിയതു മുതൽ ആരംഭിച്ച തിരക്ക് അർധരാത്രി നട അടയ്ക്കുവോളം തുടർന്നു. തിരക്ക് ഒഴിവാക്കാൻ നിർമിച്ച ബാരിക്കേഡുകളുടെ നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് ഭക്തർ ദേവീ ദർശനത്തിനായി കാത്തു നിന്നത്.കോവിഡ് മാനദണ്ഡം പാലിച്ച് ദർശനത്തിനു സൗകര്യമൊരുക്കിയിട്ടുളളതിനാൽ ഒരു മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് മിക്കവർക്കും ദേവീ ദർശന പുണ്യം ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!