തിരുവനന്തപുരം:അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻറെ സ്വദേശമായ അഞ്ചുഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവൽ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. വിനിതയുടെ കൊല്ലാനുപയോഗിച്ച ആയുധവും തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന് പ്രതി രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പരിശോധന.വിനീതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനിൽ നിക്ഷേപിച്ചതും പൊലീസ് കണ്ടെത്തി.