തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാനയിടങ്ങളിലെ ടോയ്ലെറ്റിന്റെ അപര്യാപ്‌തത പരിഹരിക്കാൻ കർമ്മപദ്ധതിയുമായി നഗരസഭ. 25 ഇടത്ത് ടോയ്ലെറ്റുകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം.20 ഇന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. ടോയ്ലെറ്റ് ഉപയോഗിക്കുന്നവരിൽ നിന്ന് നിശ്ചിതനിരക്ക് ഈടാക്കും.തദ്ദേശ സ്ഥാപനങ്ങളിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് ടോയ്ലെറ്റ് പദ്ധതിക്ക് പുറമേയാണിത്. പദ്ധതി നടത്തിപ്പിനായി സ്ഥലം കണ്ടെത്തുന്നതിനുള്ള സർവേ പൂർത്തിയായിട്ടുണ്ട്. ടോയ്ലെറ്റ് സ്ഥാപിക്കുന്നതിനായി 37 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അനുമതി ലഭിക്കുന്ന 25 ഇടങ്ങളിലായിരിക്കും ആദ്യഘട്ടമായി ടോയ്ലെറ്റ് നിർമ്മിക്കുക.