അട്ടക്കുളങ്ങര ഫ്ലൈ ഓവര്‍; 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചു

 

തിരുവനന്തപുരം:  നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുവാന്‍ 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാന്‍ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡില്‍ നിന്ന് ആരംഭിച്ച് അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡില്‍ അവസാനിക്കുന്ന 1200 മീറ്റര്‍ നീളത്തിലുള്ള രണ്ടു വരി ഫ്ലൈ ഓവര്‍ ആണ് നിര്‍മ്മിക്കുന്നത്. ഫ്ലൈ ഓവറിന് ആകെ 10 മീറ്റര്‍ വീതിയായിരിക്കും. പദ്ധതിക്കായി ഒഴിപ്പിക്കേണ്ടവര്‍ക്ക് കമ്പോള നിരക്കില്‍ സ്ഥലവിലയും കെട്ടിട വിലയും നല്‍കും. സ്ഥലമെടുപ്പിന് 95.28 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കിഴക്കേകോട്ടയിലെയും മണക്കാട് ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനും തീര്‍ത്ഥാടന കേന്ദ്രമായ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കുവാനും ഇതുമൂലം കഴിയുമെന്ന് മന്ത്രി പറഞ്ഞു. അട്ടക്കുളങ്ങര ജംഗ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കാനും തമ്പാനൂരിലേക്കും എയര്‍പോര്‍ട്ടിലേക്കും വേഗത്തില്‍ എത്തുവാനും പുതിയ ഫ്ലൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!