തിരുവനന്തപുരം: പോലീസിനെ വലച്ച് അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രൻ. കൊലപാതകത്തിന് ശേഷം രാജേന്ദ്രൻ വിനീതയിൽ നിന്ന് കവർന്നെടുത്ത മാലയിലെ താലി കണ്ടെത്താനായില്ല. ഇതോടെ താലിയും കത്തിയും കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലെ കാവൽക്കിണറിൽ നടത്തിയ തെളിവെടുപ്പും വിഫലമായി.കേസിലെ പ്രധാന തെളിവാണ് വിനീതയുടെ മാലയിലെ താലിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും. താലി കാവൽക്കിണറിലെ ലോഡ്ജിൽ വെച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രാജേന്ദ്രനെയും കൂട്ടി കാവൽക്കിണർ തങ്കശാലൈ സ്ട്രീറ്റിലെ ലോഡ്ജിലെത്തിയത്.എന്നാൽ നാല് മണിക്കൂർ നീണ്ട തെളിവെടുപ്പിൽ താലി കണ്ടെത്താനായില്ല. അതേസമയം, മാല പണയംവെച്ച രസീത് പോലീസ് കണ്ടെടുത്തു. അന്വേഷണവുമായി രാജേന്ദ്രൻ സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.