നെയ്യാറ്റിൻകര: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിന് 16-ന് തിരിതെളിയും. ശിവരാത്രി ഉത്സവത്തിന് 19-ന് കൊടിയേറും. യജ്ഞത്തിനു മുന്നോടിയായി നന്ദിവാഹന വിളംബര ഘോഷയാത്ര നടന്നു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് നന്ദിവിളംബര ഘോഷയാത്ര നടന്നത്. ക്ഷേത്രത്തിന്റെ കിഴക്കെനടയിൽ നിന്നാരംഭിച്ച നന്ദിവാഹനയാത്ര ക്ഷേത്രം ചുറ്റിയശേഷം യജ്ഞശാലയിൽ പ്രദക്ഷിണം ചെയ്തു. തുടർന്ന് കർപ്പൂര ദീപാരാധന നടന്നു