കഴക്കൂട്ടം: ട്യൂഷന് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുടപുരം കിഴുവിലം പെയ്കവിളാകം വീട്ടില്‍ ഷൈജു (32) ആണ് പോക്സോ നിയമം പ്രകാരം പിടിയിലായത്.കഴക്കൂട്ടത്ത് ഞായറാഴ്ചയാണ് സംഭവം. ട്യൂഷന് കഴിഞ്ഞ് പെണ്‍കുട്ടികള്‍ നടന്നു വരുമ്പോള്‍ കാറില്‍ എത്തിയ ഷൈന്‍ ഇവരെ പിടിച്ചു കയറ്റുവാന്‍ ശ്രമിച്ചു . പെണ്‍കുട്ടികള്‍ തൊട്ടടുത്ത വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ഒരു പോക്സോ കേസ് ഉണ്ട്