ലുലു മാളില്‍ നാളെ മുതൽ ‘ഫ്‌ളവര്‍ ഫെസ്റ്റ് ‘

IMG_16022022_200704_(1200_x_628_pixel)

 

തിരുവനന്തപുരം : ലുലു മാളില്‍ പുഷ്പമേളയ്ക്ക് നാളെ17/02/22) തുടക്കമാകും. ‘ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022’ എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മേളയില്‍  ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ്   പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്.ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക്  ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, അത്യപൂര്‍വ്വ ഇനം ഫലവൃക്ഷങ്ങള്‍, പുഷ്പങ്ങള്‍ ഇവയൊക്കെ മേളയെ ആകര്‍ഷകമാക്കുന്നു.വീടുകളില്‍ ഉള്‍പ്പെടെ പൂന്തോട്ടം ക്രമീകരിക്കാനുള്ള നൂതന ഉപകരണങ്ങള്‍, സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക വളങ്ങള്‍ എന്നിവയെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാനും ആവശ്യക്കാര്‍ക്ക് വാങ്ങാനും മേള അവസരമൊരുക്കുന്നു. നാല് ദിവസം നീളുന്ന പുഷ്പമേള ഞായറാഴ്ച സമാപിയ്ക്കും.ലുലു മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് മേള നടക്കുന്നത്.മേളയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!