തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎയുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഏറെ കാലമായി സുഹൃത്തുക്കളായതിനു ശേഷമാണ് വിവാഹമെന്ന ആലോചനയിലേക്കെത്തിയത്. പരസ്പരം സംസാരിച്ചതിനു ശേഷം ഇരുവരുടേയും കുടുംബക്കാരേയും പാർട്ടിയേയും അറിയിക്കുകയായിരുന്നുവെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.ഒരേ രാഷ്ട്രീയത്തിൽപ്പെട്ട ആളുകളായതുകൊണ്ടാണ് പരിചയക്കാരായതും സുഹൃത്തുക്കളായതും. പരസ്പരം മനസ്സിലാക്കുന്നതിലും സഹായിക്കുന്നതിലും അത് സഹായിച്ചു. വിവാഹം ഉടനെ ഉണ്ടാവില്ല. കുടുംബത്തിന്റേയും പാർട്ടിയുടേയും നിർദേശത്തിനനുസരിച്ച് ഉചിതമായ സമയത്ത് വിവാഹം നടത്തും. എപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് നിലവിൽ തീരുമാനങ്ങളൊന്നുമില്ലെന്നും ആര്യ പറഞ്ഞു.