തിരുവനന്തപുരം: എം.എല്‍.എ സച്ചിന്‍ ദേവിനെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തു വന്നതിന് ശേഷമാണ് ഫേസ്ബുക്കിൽ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അധിക്ഷേപ കമന്റുകള്‍ നിറയുന്നത്.എം.എല്‍.എ സച്ചിന്‍ ദേവും മേയര്‍ ആര്യയും ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്.