തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ലോഞ്ച് തുറന്നു

TrivandrumAirport

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ ലോഞ്ച് പ്രവർത്തനം തുടങ്ങി. അന്താരാഷ്ട്ര ടെർമിനലിന്റെ ഒന്നാം നിലയിലെ ‘ദി ബേർഡ് ‘ എന്ന ലോഞ്ചിൽ ഒരുസമയം 68 പേർക്ക് വിശ്രമിക്കാം. അന്താരാഷ്ട്ര ബിസിനസ് സെന്റർ, തടസമില്ലാത്ത വൈഫൈ, തത്സമയ വിമാന വിവരങ്ങളുടെ ഡിസ്‌പ്ലേ, ലൈവ് – ബുഫെ ഭക്ഷണ കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ലോഞ്ച് 24മണിക്കൂറും പ്രവർത്തിക്കും. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമായാണിത്. യാത്രക്കാരുടെ പ്രതികരണങ്ങൾ തേടി സേവനങ്ങൾ മെച്ചപ്പെടുത്തിയതിന് വിമാനത്താവളത്തിന് എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ ‘വോയ്സ് ഒഫ് കസ്​റ്റമർ’ പുരസ്‌കാരം അടുത്തിടെ ലഭിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!