തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ ലോഞ്ച് പ്രവർത്തനം തുടങ്ങി. അന്താരാഷ്ട്ര ടെർമിനലിന്റെ ഒന്നാം നിലയിലെ ‘ദി ബേർഡ് ‘ എന്ന ലോഞ്ചിൽ ഒരുസമയം 68 പേർക്ക് വിശ്രമിക്കാം. അന്താരാഷ്ട്ര ബിസിനസ് സെന്റർ, തടസമില്ലാത്ത വൈഫൈ, തത്സമയ വിമാന വിവരങ്ങളുടെ ഡിസ്‌പ്ലേ, ലൈവ് – ബുഫെ ഭക്ഷണ കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ലോഞ്ച് 24മണിക്കൂറും പ്രവർത്തിക്കും. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമായാണിത്. യാത്രക്കാരുടെ പ്രതികരണങ്ങൾ തേടി സേവനങ്ങൾ മെച്ചപ്പെടുത്തിയതിന് വിമാനത്താവളത്തിന് എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ ‘വോയ്സ് ഒഫ് കസ്റ്റമർ’ പുരസ്‌കാരം അടുത്തിടെ ലഭിച്ചിരുന്നു