ആറ്റുകാൽ പൊങ്കാല; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർ

തിരുവനന്തപുരം :ആറ്റുകാലമ്മയ്ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്തജനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് ഇക്കുറി നിരത്തുകളിലോ പൊതുയിടങ്ങളിലോ അടുപ്പുകള്‍ നിരന്നില്ല. ആറ്റുകാല്‍ ക്ഷേത്രമുറ്റത്തെ പണ്ടാരയടുപ്പില്‍ അഗ്നി പകര്‍ന്നതോടെ വീടുകളിലെ പൊങ്കാലയടുപ്പുകളും ജ്വലിച്ചു. എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ ഇത്തവണ പൊങ്കാല അര്‍പ്പിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം പൊതു ജനങ്ങൾ പാലിച്ചു.

 

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആ ർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവർ ക്ഷേത്രം സന്ദർശിച്ചു. കോവിഡ് നിയന്ത്രണ സംവിധാനങ്ങളും പോലീസിന്റെ ഉൾപ്പെടെയുള്ള കൺട്രോൾ റൂമുകളുടെ പ്രവർത്തനവും മന്ത്രിമാർ വിലയിരുത്തി.

 

ശശി തരൂർ എം. പി, എം. എൽ.എമാരായ വി. കെ. പ്രശാന്ത്, എം.വിൻസെന്റ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, സബ്കളക്ടർ എം. എസ് .മാധവികുട്ടി, ഡെപ്യൂട്ടി കളക്ടർ റ്റി. കെ. വിനീത്, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി തുടങ്ങിയവരും ക്ഷേത്രം സന്ദർശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!