വെള്ളറട: കുന്നത്തുകാലിന് സമീപം ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ ജനാല കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ നെല്ലിക്കാല ഹർഷ നിവാസിൽ ഷാജിയുടെയും ശാലിനിയുടെയും മകൾ ആർഷാ ഷാജിയാണ് (14) മരിച്ചത്.കാരക്കോണം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ വെള്ളറട പോലീസ് കേസെടുത്തു.