തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ആശംസ നേർന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ട്വീറ്റിലൂടെയാണ് തരൂർ ആശംസ അറിയിച്ചത്.ഈ ട്വീറ്റിനൊപ്പം ആര്യാ രാജേന്ദ്രന്റെ കൂടെയുള്ള സെൽഫിയും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്.
‘സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്ന തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഞാൻ അഭിനന്ദിച്ചു. ഇന്ത്യയിലെ രണ്ട് ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ കൂടിച്ചേരുന്ന സച്ചിൻ ദേവിനെ പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്ന് അവളെ അറിയിച്ചു. ഇരുവർക്കും എന്റെ അഭിനന്ദനങ്ങൾ.’ -ശശി തരൂർ ട്വീറ്റ് ചെയ്തു.