കുളത്തൂർ: കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് സ്വരാജ് പുരസ്‌കാര നിറവിൽ. 2020- 2021 സാമ്പത്തികവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഗ്രാമപ്പഞ്ചായത്തിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.വാർഷിക പദ്ധതി നിർവഹണം, നികുതി പിരിവ്, ഹരിത കർമ്മസേനയുടെ പ്രവർത്തനം, വിവിധ മാലിന്യ സംസ്‌കരണ പദ്ധതികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഓഫീസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ പ്രവർത്തനമികവ് പരിഗണിച്ചാണ് കുളത്തൂർ പഞ്ചായത്തിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തിരഞ്ഞെടുത്തത്.