തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ചായക്കടയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച രീതിയിലാണ് കത്തി കണ്ടെത്തിയത്. കേസിലെ പ്രതിയായ രാജേന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ഇന്നും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായി.നേരത്തെ കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു. മുട്ടടയിലെ കുളത്തില്‍നിന്നാണ് കണ്ടെത്തിയത്. അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയായിരുന്നു സംഭവം.ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം