തിരുവനന്തപുരം:അഞ്ച് വയസിനുതാഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണം 27ന് നടക്കും.ജില്ലയിൽ 2,2,22 ബൂത്തുകളാണുള്ളത്.ആരോഗ്യ കേന്ദ്രങ്ങൾ,അങ്കണവാടികൾ,സ്കൂളുകൾ,വായനശാലകൾ എന്നിവിടങ്ങളിലായി 2130 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ,വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 53 ട്രാൻസിറ്റ് ബൂത്തുകളും അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ,ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 39 മൊബൈൽ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.റെയിൽവേ സ്റ്റേഷനുകൾ,ബസ് സ്റ്റാൻഡുകൾ,വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വിതരണം.കുട്ടിയോടൊപ്പം ഒരാൾക്ക് മാത്രമാണ് ബൂത്തിൽ പ്രവേശനം. എൻ 95 മാസ്ക് അല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം.നാല് ആഴ്ചയ്ക്കുള്ളിൽ കൊവിഡ് പോസിറ്റീവായ കുട്ടിക്ക് നാല് ആഴ്ചയ്ക്ക് ശേഷം പോളിയോ മരുന്ന് നൽകിയാൽ മതിയാകും.ഒരു വ്യക്തി കൊവിഡ് പോസിറ്റീവായാൽ നാലാഴ്ചയ്ക്ക് ശേഷം മാത്രമേ ആ വീട്ടിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുകയുള്ളൂ.