ഇടയ്‌ക്കോട് അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചു; വിവാദം

IMG_19022022_094411_(1200_x_628_pixel)

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ ഇടയ്ക്കോട് അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ചത് വിവാദമാകുന്നു. 14-ന് രാത്രിയിലായിരുന്നു സംഭവം.അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന നിറം മാറി കാവി നിറം കണ്ടതോടെയാണ് നാട്ടുകാർ പഞ്ചായത്തധികൃതർക്കു പരാതി നൽകിയത്. അങ്കണവാടി കെട്ടിടത്തിന് പെയിന്റടിക്കാന്‍ പണമില്ലാത്തതിനാല്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പെയിന്റാണ് അടിച്ചതെന്ന് പഞ്ചായത്തംഗം കവിത പറഞ്ഞു. മൂന്ന് നിറത്തിലുള്ള പെയിന്റുകള്‍ കിട്ടി. പെയിന്റടി പൂര്‍ത്തിയായിട്ടില്ല. ഇനി കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരക്കണമെന്നും അവര്‍ പറഞ്ഞു. അങ്കണവാടിക്ക് കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചചെയ്‌തെന്നും കെട്ടിടത്തിനു കാവി നിറം മാറ്റി പുതിയ നിറം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക പറഞ്ഞു. എന്നാൽ ബി.ജെ.പി. പ്രവർത്തകയായ പഞ്ചായത്തംഗത്തിന്റെ അറിവോടെ രാത്രി അങ്കണവാടിക്ക് കാവി നിറം നൽകിയെന്നാണ് സി.പി.എം. നേതാക്കളുടെ ആരോപണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!