വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പുല്ലമ്പാറ മുക്കുടിൽ ലളിതാ മന്ദിരത്തിൽ ലളിതാമ്മ(75) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. ജീർണാവസ്ഥയിലായിരുന്നു മൃതദേഹം. വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.