നെയ്യാറ്റിൻകര: പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ ഒളിവിൽ. സംഭവത്തിൽ മറ്റൊരാൾ അറസ്റ്റിലായി.പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.
തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ മദ്യപിച്ചെത്തി അമ്മയെ മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിനുശേഷം സുഹൃത്തിന്റെ ഇരുമ്പിലിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പൂജപ്പുര നിർഭയിൽ കൗൺസിലിങ്ങിനായി അയച്ചപ്പോഴാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.