ആര്യനാട്: താന്നിമൂട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനില്‍ ജി ഹരീഷ് (28) ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിര്‍ദിശയില്‍നിന്നു വന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെയിന്റിങ് തൊഴിലാളി ആയിരുന്നു. പിതാവ്: ജ്ഞാനദാസ്. മാതാവ്: ഉഷ. സഹോദരന്‍: അനീഷ്.