ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി. ട്വന്റി-20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശർമയെ നിയമിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകൻ. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്.