തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ട രാമൻ. വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു