തിരുവനന്തപുരം: കരിക്കകത്തിനു സമീപം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് വയോധികൻ മരിച്ചു. വെൺപാലവട്ടം തോപ്പിനകം റാണി ഭവനിൽ എസ്.മോഹനൻ(69) ആണ് മരിച്ചത്. ടൈറ്റാനിയം കന്പനിയിലെ റിട്ട. ടെക്‌നീഷ്യനാണ്. വെള്ളിയാഴ്ച രാത്രി 8.20ഓടെ കരിക്കകത്ത് ബൈപ്പാസിനു സമീപം എസ്.എസ്.ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കരിക്കകം ക്ഷേത്രത്തിനടുത്തെ മകളുടെ വീട്ടിലേക്കു പോകാൻ സ്വന്തം വീട്ടിൽനിന്നു പോകുമ്പോഴാണ് അപകടം.ബൈപ്പാസ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.