നഗരൂർ: കാരേറ്റ് റോഡിൽ നഗരൂർ ജങ്ഷനു സമീപത്തെ നഗരൂർ പാലം പുതുക്കിപ്പണിയുന്നതിനാൽ പാലം വഴിയുള്ള ഗതാഗതം ഞായറാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. കാരേറ്റ് ഭാഗത്തുനിന്ന് നഗരൂരിലേക്കു വരുന്ന വാഹനങ്ങൾ കിണറ്റുമുക്കിൽനിന്നു തിരിഞ്ഞ് മുണ്ടയിൽക്കോണം- കല്ലിംഗൽ റോഡ് വഴി ആലംകോട്-കിളിമാനൂർ റോഡിൽ പ്രവേശിക്കണം. നഗരൂരിൽനിന്ന് കാരേറ്റ് ഭാഗത്തേക്കുള്ള വാഹനങ്ങൾക്കും ഇതേ റോഡിലൂടെ തന്നെയാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നതെന്ന് ഒ.എസ്.അംബിക എം.എൽ.എ. അറിയിച്ചു.