കണിയാപുരം: കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിൽ നിന്ന് പുതുതായി തുടങ്ങിയ സിറ്റി ഷട്ടിൽ സർവീസിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷനായി. കണിയാപുരം അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എൻ.എസ്.സഞ്ജയ്, ജില്ലാപഞ്ചായത്തംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പാവിജയൻ, ഗ്രാമപഞ്ചായത്തംഗം കെ.സോമൻ, ജനറൽ സി.ഐ പ്രദീപ്.ഡി.നായർ, പി.സജീവ്, സി.സുഗതൻ, ടി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.